പബ്ജി മൊബൈല്‍ 0.15; പുതിയ അപ്‌ഡേഷനില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയിലും വിദേശത്തും ഏറെ പ്രചാരത്തിലെത്തിയ ഗെയിം പബ്ജിയുടെ പുതിയ അപ്‌ഡേഷന്‍ കമ്പനി അവതരിപ്പിച്ചു. പബ്ജി മൊബൈല്‍ 0.15 എന്ന അപ്‌ഡേഷനാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ അപ്‌ഡേഷനില്‍ നിരവധി പുതുമകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പ്ലെയ്‌ലോഡ് മോഡ്, പുതിയ ആയുധങ്ങള്‍ എന്നിവയെല്ലാം പുതിയ അപ്‌ഡേഷനിലുണ്ട്. ആന്‍ഡ്രേയിഡിലും ഐഒഎസിലും പബ്ജി മൊബൈല്‍ 0.15 അപ്‌ഡേഷന്‍ ലഭ്യമാണ്. ഒക്ടോബര്‍ 22 ന് മുമ്പായി പുതിയ അപ്‌ഡേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പാരച്യൂട്ട് ട്രെയല്‍ അടക്കമുള്ളവ നല്‍കുന്നുണ്ട്. പുതിയ സ്‌കൈ ബോക്‌സ്, നിറങ്ങള്‍, ബാക്ക് ഗ്രൗണ്ട്, റീകോള്‍ സിസ്റ്റം, പുതിയ ആയുധങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍പിജി7, എം3ഇ1-എ, എം79 ഗ്രനേഡ് ലോഞ്ചര്‍, എം134 മിനി ഗണ്‍ എന്നീ ആയുധങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അപ്‌ഡേഷന്‍ വഴിയായി കെട്ടിടങ്ങളില്‍ പിടിച്ചുകയറുന്നതിനും സാധിക്കും.
2017 ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്‌സിഡിയറിയായ പബ്ജി കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റോയല്‍ ഗെയിമാണ് പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് ( പബ്ജി). അതിജീവനം ആശയമാക്കിയുള്ള ഗെയിമാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here