നേട്ടത്തോടെ ഓഹരി വിപണി; സെൻസെക്‌സ് 112പോയന്റിൽ വ്യാപാരം പുരോഗമിക്കുന്നു

ആഴ്ചയുടെ അവസാന ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 39163ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 11609ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 1001 കമ്പനികൾ നേട്ടത്തിലും 354 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, യെസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ റിലയൻസിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ് തുടരുന്നത്.

ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ വിൽപന സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, കോൾ ഇന്ത്യ, ബ്രിട്ടാനിയ, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ എത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top