യതീഷ് ചന്ദ്ര ഐപിഎസും ജയസൂര്യയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കേരളത്തിലെ പൊലീസ് ഹീറോ യതീഷ് ചന്ദ്രഐപിഎസും നടൻ ജയസൂര്യയുമായുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ചിത്രങ്ങൾ കണ്ടശേഷം യതീഷ് ചന്ദ്രയെ സിനിമയിൽ എടുത്തോ എന്നാണ് ആരാധകരിൽ പലരുടെയും സംശയം.

തൃശൂർ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തൃശൂരിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു അത്. യതീഷ് ചന്ദ്രയ്ക്കും ജയസൂര്യക്കുമൊപ്പം തൃശൂർപൂരത്തിന്റെ തിരക്കഥാകൃത്ത് രജീഷ് വേഗയും ചിത്രത്തിലുണ്ട്.

പുണ്യാളൻ അഗർബത്തീസിനും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂർകാരനായി ജയസൂര്യയെത്തുന്ന ചിത്രം കൂടിയാണിത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. പുണ്യാളൻ അഗർബത്തീസിനും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം ജയസൂര്യ തൃശൂർക്കാരനായെത്തുന്ന സിനിമ കൂടിയാണിത്.

സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഗാനങ്ങൾക്ക് ഈണം പകരുന്നതും രതീഷ് വേഗയാണ്. ആട് 2 എന്ന ചിത്രത്തിന് ശേഷം വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് തൃശൂർ പൂരവും ചിത്രം നിർമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top