ബഹിരാകാശത്ത് ചരിത്രം കുറിച്ച് ക്രിസ്റ്റീന കോക്കും ജെസീക്ക മെയ്‌റും

ബഹിരാകാശത്ത് ചരിത്രം കുറിച്ച സ്ത്രീകളായി ക്രിസ്റ്റീന കോക്കും ജെസീക്ക മെയ്‌റും. നാസയുടെ ബഹിരാകാശ യാത്രികരായ ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് പുരുഷ സഹായമില്ലാതെ നടന്നാണ് ചരിത്രത്തിന്റെ ഭാഗമായത്. ഏഴ് മണിക്കൂർ 17 മിനിട്ടാണ് ഇരുവരും ബഹിരാകാശത്ത് നടന്നത്.

ഇലക്ട്രിക്കൽ എഞ്ചിനിയറായ ക്രിസ്റ്റീന കോച്ച് നാലാം തവണയാണ് ബഹിരാകാശത്ത് നടക്കുന്നത്. മറൈൻ ബയോളജിസ്റ്റായ ജസീക്ക മെയ്‌റിന്റെ ആദ്യ യാത്രയുമായിരുന്നു ഇത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഈസ്റ്റേൺ ഡേലൈറ്റ് ടൈമായ വെള്ളിയാഴ്ച രാവിലെ 7.50ന് പുറത്തിറങ്ങിയ ഇരുവരും ഏഴു മണിക്കൂർ 17 മിനിറ്റ് ബഹിരാകാശത്ത് നടന്നു. ഇഡിടി ഉച്ചയ്ക്ക് 2.55ന് ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയായതായി നാസ അറിയിച്ചു. ദൗത്യം പൂർണമായി നാസ ലൈവായി യുട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രദർശിപ്പിച്ചിരുന്നു.

ലോകത്തിന് മൊത്തം പ്രചോദനമാണ് ഇവരെന്ന് നാസയുടെ തലവൻ ജിം ബ്രൈഡൻസ്റ്റെൻ പറഞ്ഞു. ചരിത്രനേട്ടത്തിലേക്ക് നടന്നു കയറിയ വനിതകളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top