കൊട്ടിക്കലാശത്തിനിടെ കോന്നിയിൽ നേരിയ സംഘർഷം

ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോന്നിയിൽ നേരിയ സംഘർഷം. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തിന് നേരത്തേ അനുവദിച്ച സ്ഥലത്ത് നിന്ന് കോന്നി ജംഗ്ഷന് നടുവിലേക്ക് പ്രവർത്തകർ പ്രവേശിക്കാനൊരുങ്ങിയത് പൊലീസ് തടഞ്ഞതാണ് പ്രശ്‌നത്തിനിടയാക്കിയത്. മുതിർന്ന നേതാക്കളെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

കോന്നി ജംഗ്ഷനിലെ മൂന്ന് റോഡുകളിലായാണ് മുന്നണികൾക്ക് കൊട്ടിക്കലാശത്തിന് അനുവാദം നൽകിയിരുന്നത്. ഇത് വകവയ്ക്കാതെ എൽഡിഎഫ് പ്രവർത്തകർ ജംഗ്ഷനിലേക്ക് കയറി കൊട്ടിക്കലാശം ആരംഭിച്ചു. ഇതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകരും ജംഗ്ഷനിലേക്ക് കയറാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top