താൻ യുഡിഎഫിൽ നിന്ന് വന്നയാൾ, അതിന്റെ ചില ദൂഷ്യങ്ങൾ ഉണ്ടെന്ന് കെടി ജലീൽ; മാർക്ക് ദാന വിവാദം പരിശോധിക്കുമെന്ന് സിപിഎമ്മും ഗവർണറും

മാർക്ക് ദാന വിവാദം പരിശോധിക്കുമെന്ന് സിപിഎമ്മും ഗവർണറും. രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തോട് വിയോജിപ്പെന്നും ഇത് യുഡിഎഫ് രീതിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുഡിഎഫിലായിരുന്ന തനിക്ക് അതിന്റെ ദൗർബല്യമുണ്ടെന്ന് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു. മാർക്ക് ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാർക്ക് ദാന വിവാദത്തിൽ ഒടുവിൽ സി പി എം ഇടപെടുന്നു. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻവിധിയില്ലാതെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ .രമേശ് ചെന്നിത്തലയുടെ മകനെതിരായ ജലീലിന്റെ ആരോപണത്തോട് കോടിയേരി വിയോജിച്ചു.
മാർക്ക് ദാനവിവാദം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാർക്ക് ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.
മാർക്കുദാന വിവാദത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം. കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തർ മന്ത്രിയെ കരിങ്കൊടികാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here