ഹരിയാന നിയമസഭയിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു

ഹരിയാന നിയമസഭയിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. അതേസമയം സംസ്ഥാന നേതാക്കളാണ് കോൺഗ്രസിന്റെ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകിയത്.

ഹരിയാനയിലെ ആകെയുള്ള 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു.കാശ്മീരിന്റെ പുനർ ഏകികരണവും, മുത്തലാഖ് വിഷയവും, ദേശീയ പൗരത്വ രജിസ്റ്ററും ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാഷിക പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരത്തിലും ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം നയിച്ചത്..സർവ്വേ ഫലം അനുകൂലമായതിന്റെ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ബി ജെ പിയുടെ കൊട്ടിക്കലാശം. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളിൽ പങ്കെടുത്തു. കോൺഗ്രസിനെ കടന്ന് ആക്രമിച്ച മോദി ഹരിയാനയെ തകർത്തത് കോൺഗ്രസാണെന്നും കുറ്റപ്പെടുത്തി.

സംസ്ഥാന നേതാക്കളായിരുന്നു കോൺഗ്രസിന്റെ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകിയത്. ഇടക്കാല അദ്യക്ഷ സോണിയ ഗാന്ധിയും എം പി രാഹുൽ ഗാന്ധിയും അവസാന ദിവത്തിൽ പ്രചരണത്തിന് എത്താത്തത് പ്രവർത്തകർക്കിടയിൽ നിരാശയുണ്ടാക്കി.ഐ എൻ എൽ ഡി യും ജൻനായ്ക് ജനതാ പാർട്ടിയും പിടിക്കുന്ന വോട്ടുകൾ ബിജെപിയുടെ ഭൂരിപക്ഷം കുറക്കുമെന്നാണ് വിലയിരുത്തൽ. ഒരു കോടി 81 ലക്ഷം വോട്ടർമാരാണ് ഹരിയാനയിൽ ഉള്ളത്. ഇവർക്കായി 19425 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top