ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്: ഷഹബാസ് നദീം അരങ്ങേറുന്നു; ഇന്ത്യക്ക് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തിട്ടുണ്ട്.

ഇന്ത്യക്കായി പേസ് ബൗളർ ഇഷാന്ത് ശർമ്മയ്ക്കു പകരം സ്പിന്നർ ഷഹബാസ് നദീം ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. പരിശീലനത്തിനിടെ പരിക്കേറ്റ കുൽദീപ് യാദവിനു പകരക്കാരനായി കഴിഞ്ഞ ദിവസമാണ് നദീം ടീമിലെത്തിയത്. ദക്ഷിണാഫ്രിക്ക അഞ്ചു മാറ്റങ്ങളാണ് വരുത്തിയത്. സുബൈർ ഹംസ, ഹെൻറിച്ച് ക്ലാസൻ, ജോർജ് ലിൻഡെ, ലുങ്കിസാനി എങ്കിഡി, ഡീൻ പീട്ട് എന്നിവരാണ് ടീമിലെത്തിയത്. പരിക്കേറ്റ എയ്ഡൻ മാർക്രം, വെർണോൺ ഫിലാണ്ടർ, തിയൂനിസ് ഡിബ്രുയിൻ, സേനുരൻ മുത്തുസാമി, കേശവ് മഹാരാജ് എന്നിവരാണ് പുറത്തായത്.

ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, അവസാന ടെസ്റ്റിലെങ്കിലും വിജയിച്ച് അഭിമാനം സംരക്ഷിക്കാനാവും പ്രോട്ടീസിൻ്റെ ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top