ആക്രമണ നിരയിൽ മൂന്ന് പേരുണ്ടാവുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ മൂന്നു പേരുണ്ടാവുമെന്ന് പരിശീലകൻ ഈ ഷറ്റോരി. മൂന്നു സ്ട്രൈക്കർമാരെ വെച്ചാവും ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണമെന്നും പ്രതിരോധത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗ്ബച്ചെക്കൊപ്പം രണ്ട് ഇന്ത്യൻ താരങ്ങളാവും ആക്രമണത്തിനു ചുക്കാൻ പിടിക്കുക. അറ്റാക്കിംഗ് ശൈലിയിലാണ് കളിക്കുന്നതെങ്കിലും ടീമിൻ്റെ അടിസ്ഥാനം പ്രതിരോധമായിരിക്കും. പ്രതിരോധം ശക്തമായാൽ ടീമിന് പല അത്ഭുതങ്ങളും കാണിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വളരെ ശക്തമായ ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് രംഗത്തിറക്കിയിരിക്കുന്നത്. ഓഗ്ബച്ചെക്കൊപ്പം മുഹമ്മദ് റാഫി, മരിയോ ആർക്കസ്, സെർജിയോ സിഡോഞ്ച തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ടീമിലെത്തിയിട്ടുണ്ട്. പ്ലേ ഓഫ് തന്നെയാണ് ടീമിൻ്റെ ലക്ഷ്യം. നാളെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം. ഐഎസ്എൽ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top