പൊലീസിൽ പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സർക്കാർ

camp followers to be recruited via psc

പൊലീസിൽ പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സർക്കാർ. സിപിഒ, സീനിയർ സിപിഒ, എഎസ്‌ഐമാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം.

12 വർഷം സർവീസ് പൂർത്തിയാക്കിയ സിപിഒമാരെ എസ്‌സിപിഒ ആയും, 20 വർഷം സർവീസ് പൂർത്തിയാക്കിയ എസ്‌സിപിഒമാരെ എഎസ്‌ഐ ആയും 25 വർഷം സർവീസ് പൂർത്തിയാക്കിയ എഎസ്‌ഐമാരെ എസ്‌ഐ ആയും പ്രമോഷൻ നൽകാൻ ഉത്തരവായി.

പൊലീസുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം. പോലീസുകാർക്കിടയിലെ സമ്മർദ്ദം കുറയ്ക്കാനടക്കം ഡിജിപിയാണ് ഇത് ശുപാർശ ചെയ്തിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top