സഹലും മരിയോ ആർക്കസും ഇല്ല; സർപ്രൈസ് ടീമിനെ ഇറക്കി ഷറ്റോരി

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ സർപ്രൈസ് ടീമിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോരി. മധ്യനിരയുടെ ജീവനാഡിയാകുമെന്ന് കരുതിയ സഹൽ അബ്ദുൽ സമദിനെയും മരിയോ ആർക്കസിനെയും ബെഞ്ചിലിരുത്തിയാണ് ഷറ്റോരി ടീം ഇറക്കിയത്. ഇതോടൊപ്പം മറ്റു ചില ശ്രദ്ധേയമായ മാറ്റങ്ങൾ കൂടി ടീമിലുണ്ട്.
സഹൽ ബെഞ്ചിലായപ്പോൾ പ്രശാന്ത് ആദ്യ ഇലവനിൽ ഇറങ്ങി. ഓഗ്ബച്ചെയെ മാത്രം സ്‌ട്രൈക്കറാക്കിയാണ് ഷറ്റോരി തന്ത്രം മെനഞ്ഞിരിക്കുന്നത്. പ്രശാന്തും ഹാലിചരൻ നർസാരിയും ഓഗ്ബച്ചെയുടെ പിന്നിൽ മധ്യനിരയിൽ അണിനിരക്കും. സെന്റർ മിഡ്ഫീൽഡർ റോളിൽ സെർജിയോ സിഡോഞ്ചയാണ്. ജീക്‌സൻ സിംഗും മുസ്തഫ നിങുമാണ് ഡിഫൻസീവ് മിഡ്ഫീൽഡറായുള്ളത്. മുഹമ്മദ് റാകിപ്, ജെസ്സർ കാർനീറോ എന്നിവർ ഇരു ബാക്കുകളാവും. ജെയ്രോ റോഡ്രിഗസ്, ജിയാനി സൂയിവർലൂൺ എന്നിവരാണ് സെന്റർ ബാക്കുകൾ. ബിലാൽ ഖാൻ വല കാക്കും. ടിപി രഹനേഷ് ബെഞ്ചിലും ഇല്ല. സബ്സ്റ്റിറ്റിയൂട്ട് ഗോളിയായി ഷിബിൻ രാജ് കുനിയിലാണ്. മെസ്സി ബൗളി, രാഹുൽ കെപി തുടങ്ങിയവരും ബെഞ്ചിലാണ്.
റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ്, ജയേഷ് റാണെ, മൈക്കൽ സൂസൈരാജ് തുടങ്ങി പ്രധാനപ്പെട്ട കളിക്കാരെയെല്ലാം എടികെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here