‘അർഹതയുള്ളവർക്ക് വേണ്ടി ചട്ടങ്ങൾ ലംഘിക്കാം’; മാർക്ക് ദാന വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി കെ ടി ജലീൽ

മാർക്ക് ദാന വിവാദത്തിൽ ന്യായികരണവുമായി മന്ത്രി കെ ടി ജലീൽ. വിദ്യാർത്ഥിയുടെ ന്യായമായ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്ത്. അർഹതയുള്ളവർക്ക് വേണ്ടി ചടങ്ങൾ ലംഘിക്കേണ്ടി വന്നാൽ അത് തുടരും. ഇത് മഹാ അപരാധമാണെങ്കിലും ആവർത്തിക്കുമെന്നും ജലീൽ പറഞ്ഞു. മുക്കത്തെ ബി പി മൊയ്തീൻ സേവാ മന്ദിർ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രി കെ ടി ജലീലിന്റ പ്രതികരണം.
വിവാദമായ എം ജി യൂണിവേഴ്‌സിറ്റി മാർക്ക് ദാനത്തിൽ മുൻ നിലാപാട് ആവർത്തിക്കുകയായിരുന്നു മന്ത്രി കെ ടി ജലീൽ. കുട്ടി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ തന്നെ വിമർശിക്കുന്നവർ അപ്പോഴും തനിക്ക് എതിരെ തിരിയും. മുന്നിൽ വരുന്ന പ്രശ്‌നങ്ങളെ മനുഷ്യത്വത്തോടെ കാണാനാണ് ശ്രമിച്ചത്. അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. അവസാന അത്താണിയായി വരുന്നവരെ സഹായിക്കുമെന്നും ജലീൽ പറഞ്ഞു.
അതേസമയം മന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ അടുത്ത സംഘം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസ് ലാത്തിവീശി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here