‘ഹലോ എന്നെ തുറന്നു വിടു’ സംസ്‌കാര ചടങ്ങുകൾക്കിടയിൽ കുഴിയിലെ ശവപ്പെട്ടിയിൽ നിന്നുള്ള ശബ്ദം

‘ഹലോ എന്നെ തുറന്നു വിടു…’ മരണശേഷമുള്ള സംസ്‌കാര ചടങ്ങുകൾക്കിടയിൽ ശവപ്പെട്ടിയിൽ നിന്ന് മരിച്ചയാളുടെ ശബ്ദമുയർന്നു.

ചടങ്ങിനെത്തിയവർ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് അത് ചിരിയിലേക്ക് വഴി മാറി. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സംസ്‌കാര ചടങ്ങ് വമ്പൻ ഹിറ്റായി കൊണ്ടിരിക്കുകയാണ്.

അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.

ഈ ചിരി നിറയ്ക്കുന്ന നിമിഷത്തിന് പിന്നിലെ രസകരമായ കഥ ഇങ്ങനെയാണ്.
ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലി തന്റെ മരണ ശേഷം ചുറ്റുമുള്ളവർ സന്തോഷത്തോടെ യാത്രയാക്കണം എന്ന ആഗ്രഹമാണ്… ഈ നാടകീയ രംഗങ്ങൾക്ക് ഒക്കെ കാരണമാണമായത്.

‘ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാൻ പറയുന്നത് കേൾക്കാമോ? ഞാൻ ഷായ്‌യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു’ ഒപ്പം ശവപ്പെട്ടിയിൽ തട്ടുന്ന ശബ്ദവും. അവസാനം ‘ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ്’ എന്നു പറഞ്ഞ് ഈ ശബ്ദം നിലക്കുകയായിരുന്നു.

സംസ്‌കാര ചടങ്ങുകൾ വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായി മരിക്കുന്നതിന് മുൻപ് ഷായ് തന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ശവപ്പെട്ടിയിൽ ഘടിപ്പിക്കുകയായിരകുന്നു. അസുഖ ബാധിതനായിരുന്ന ഷായ് ഒക്ടോബർ എട്ടിനാണ് മരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top