Advertisement

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി രോഹിത്

October 20, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് ഇരട്ട സെഞ്ചുറി. 249 പന്തില്‍ 28 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതാണ് രോഹിതിന്റെ കന്നി ഇരട്ട സെഞ്ചുറി. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെന്ന നിലയിലാണ്.

രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ചുറിയാണിത്. ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ പേരില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികളുണ്ട്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിത് ശര്‍മയുടേതാണ്.

മൂന്ന് വിക്കറ്റിന് 39 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ചേര്‍ന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെയാണ് രോഹിത് തിരികെ കൊണ്ടുവന്നത്. ടെസ്റ്റില്‍ രോഹിത് ശര്‍മ ആദ്യമായി ഓപ്പണറായി കളിക്കുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. 130 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി തികച്ചത്.

പിഡിറ്റിന്റെ പന്തില്‍ സിക്‌സ് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഡബിള്‍ സെഞ്ചുറി അടിച്ചതും സിക്‌സര്‍ പറത്തി തന്നെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here