നോയിഡയിൽ വാഹനാപകടത്തിൽ രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. നോഡിയ സെക്ടർ 49 ൽ ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. പരുക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top