Advertisement

നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

October 20, 2019
Google News 1 minute Read

ഇന്ത്യ- യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നതയി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചൈനയ്ക്ക് പുറത്ത് നിക്ഷേപ സാധ്യതകൾ തേടുന്ന അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനായി നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വാഷിങ്ടണിൽ പറഞ്ഞു.

ഐഎംഎഫ് ഹെഡ്ക്വാർട്ടേഴ്‌സിൽ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മെനൂച്ചിനുമായി നടത്തിയ ചർച്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ലോകത്തെ വിവിധ വ്യവസായികളുമായും കമ്പനികളുമായും സർക്കാർ ചർച്ച നടത്തേണ്ടതും അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടതും പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.  മാത്രമല്ല, ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഒരു ബ്ലൂപ്രിന്റ് തയാറാക്കി വ്യവസായികളെ സമീപിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർക്ക് സാമൂഹ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ആഗോളതലത്തിൽ ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here