കോഴിക്കോട് മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം

മന്ത്രി കെ ടി ജലീലിനെതിരെ കോഴിക്കോട് മുക്കത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കത്ത് ബിപി മൊയ്തീൻ സേവാ മന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

മാർക്ക് ദാനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം അരങ്ങേറിയത്. യൂത്ത് ലീഗ് പ്രവർത്തകരും പ്രദേശത്ത് പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. മുക്കത്ത് മാർക്ക് ദാന തട്ടുകട ഒരുക്കിയും യൂത്ത് കോൺഗ്രസ് മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് മുക്കത്തും പരിസര പ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top