ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ‘നിസാൻ ജൊങ്ക’ സ്വന്തമാക്കി ധോണി

ഇന്ത്യൻ സൈന്യക ആവശ്യങ്ങൾക്കായി നിർമിച്ച ‘നിസാൻ ജൊങ്ക’ സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ്‌ധോണി. ക്രിക്കറ്റിനോടെന്ന പോലെ വാഹന ഭ്രമവും ഉള്ള ധോണിയുടെ ഗ്യാരേജിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളുണ്ട്. 1965 മുതൽ 1999 വരെ ഇന്ത്യൻ ആർമി ഉപയോഗിച്ച ജൊങ്ക എസ്‌യുവി മോഡലാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്.

 

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് പദവി വഹിക്കുന്ന ധോണി,
ഗ്രീൻ കളറിലുള്ള ജൊങ്ക സ്വന്തം നാട്ടിലൂടെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളോട് ഇത്രയധികം പ്രിയമുള്ള ധോണി ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്‌ഹോക്ക് മോഡലും സ്വന്തമാക്കിയിരുന്നു.
കവസാക്കി നിഞ്ച എച്ച്2, കോൺഫെഡറേറ്റ് ഹെൽകാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോർട്ടൺ വിന്റേജ് തുടങ്ങിയ ഇരുചക്ര വാഹന മോഡലുകളും ധോണിയുടെ വാഹന ശേഖരത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top