വി എസിനെതിരായ കെ സുധാകരന്റെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് ചോദിച്ചു

ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർപേഴ്ൺ വി എസ് അച്യുതാനന്ദനെതിരെ കെ സുധാകരൻ എംപി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജന്മദിനാശംസകൾ അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോഴാണ് മുല്ലപ്പള്ളി വിഎസിനോട് മാപ്പ് പറഞ്ഞത്. സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായ പാമർശങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നും ദുഃഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വറ്റി വരണ്ട വിഎസിന്റെ തലയിൽനിന്ന് എന്ത് ഭരണപരിഷ്‌ക്കാരമാണ് വരാനിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ പരാമർശം. വിഎസ് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായപ്പോൾ താൻ ഒരുപാട് പ്രതീക്ഷിച്ചു. വളരെ ചെറുപ്പക്കാരനായ അദ്ദേഹം ചെയർമാനാവുമ്പോൾ നാട്ടിൽ എന്തൊക്കെയോ സംഭവിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് സുധാകരൻ പരിഹാസ രൂപത്തിൽ പറഞ്ഞു. വട്ടിയൂർക്കാവിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുധാകരന്റെ പരാമർശം. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top