പ്രഥമ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി സമ്മേളനം ഇത്തവണ നടക്കുക സൗദിയിൽ

പ്രഥമ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി സമ്മേളനത്തിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി. ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനത്തിന് വേദി ഒരുങ്ങുന്നത്.

ദ്വിദിന സൈബർ സെക്യൂരിറ്റി സമ്മേളനം 2020 ഫെബ്രുവരിയിൽ റിയാദിൽ സംഘടിപ്പിക്കാനാണ് ഒരുക്കങ്ങൾ നടക്കുന്നത്. സൈബർ സുരക്ഷാ മേഖലയിലെ വിദഗ്ദർ, സർവകലാശാല ഗവേഷണ വിഭഗം മേധാവികൾ, ബിസിനസ് സംരംഭകർ, അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ സൈബർ വിദഗ്ദർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

Read Also : സ്ത്രീകളെ ഒറ്റയ്ക്ക് ഉംറ നിർവഹിക്കാൻ അനുവദിക്കുന്നത് ഹജ്ജ് മന്ത്രാലയത്തിന്റെ പരിധിയിൽ വരില്ലെന്ന് അധികൃതർ

സൈബർ രംഗത്തെ അവസരങ്ങൾ, വെല്ലുവിളികൾ, ഭീഷണികൾ, അപായങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും. സൈബർ ലോകത്തെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും പരസ്പര ധാരണയോടെ പ്രവർത്തിക്കുന്നതിനും സമ്മേളനം സഹായിക്കും. സൈബർ സുരക്ഷക്ക് അന്താരാഷ്ട്ര കൂട്ടായ്മയുടെ സാധ്യതകളും സമ്മേളനം ചർച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top