അമ്പരപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ ‘ഇന്ത്യൻ 2’വിൽ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ശങ്കറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കമൽ ഹാസൻ സിനിമയാണ് ഇന്ത്യൻ 2. 1992ൽ ഇറങ്ങി സൂപ്പർ ഹിറ്റായ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സിനിമയിൽ സേനാപതി എന്ന കഥാപാത്രമായാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഭോപ്പാലിൽ നടന്ന സംഘട്ടന രംഗത്തിൻ്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 40 കോടി രൂപ മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന ഈ സംഘട്ടന രംഗത്തിലെ കമൽ ഹാസൻ്റെ മേക്കോവർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രാഫർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top