പഴങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനം

പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
ഇതനുസരിച്ച് പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കും. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സര്‍ക്കാരിന്റെ മദ്യനയം നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടയിലാണ് പഴങ്ങളില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here