കേരളത്തിന് പുറത്ത് നേട്ടം കൊയ്ത് ബിജെപി

കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ബിജെപി 16 സീറ്റിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 9 സീറ്റുകൾ മാത്രമാണ് നേടാനായത്. പ്രാദേശിക പാർട്ടികളും നേട്ടം കൊയ്തു.
ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി ആറും, സമാജ് വാദി പാർട്ടി മൂന്നും അപ്നാദൾ ഒന്നും നേടി. ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ആറു സീറ്റുകളിൽ മൂന്ന് സീറ്റ് കോൺഗ്രസ് നേടിയപ്പോൾ ബിജെപി. മൂന്ന് സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ അൽപേഷ് താക്കൂർ രധൻപുർ മണ്ഡലത്തിൽ തോറ്റു.
മധ്യപ്രദേശിലെ ജബുവ മണ്ഡലം കോൺഗ്രസ് നേടി. തെലുങ്കാനയിൽ ഹുസ്ർനഗർ തെലുങ്കാനരാഷ്ട്ര സമിതിയും നേടി. തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികൾ വിജയിച്ചു. സിക്കിമിൽ രണ്ട് സീറ്റുകൾ ബിജെപി നേടിയപ്പോൾ സിക്കിം ക്രാന്തി മോർച്ച ഒരു സീറ്റിലൊതുങ്ങി. രാജസ്ഥാനിൽ കോൺഗ്രസും ആർഎൽപിയും യും ഓരോ സീറ്റിൽ വിജയിച്ചു. പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലം കോൺഗ്രസ് നിലനിർത്തി.
ബീഹാറിൽ ആർജെഡി 2സീറ്റും, എഐഎംഐഎം ജെഡി ഒന്നു വീതം സീറ്റ് നേടി പഞ്ചാബിൽ കോൺഗ്രസ് മൂന്നും ശിരോമണി അകാലിദൾ ഒന്നും നേടി. ഛത്തീസ്ഗഢിലെ ചിത്രക്കൂട്ട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പതിനേഴായിരത്തിൽപരം വോട്ടിന് ജയിച്ചു. അരുണാചൽപ്രദേശിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അസമിൽ മൂന്ന് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ എഐയുഡിഎഫും വിജയിച്ചു. ഹിമാചലിലെ രണ്ടിടങ്ങളിൽ ബിജെപിയാണ് വിജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here