നിരന്തരമായ ലൈംഗികാതിക്രമം; കോൺട്രാക്ട് തൊഴിലാളിയായ യുവാവ് മേലധികാരിയെ കഴുത്തറുത്ത് കൊന്നു

നിരന്തരമായ ലൈംഗികാതിക്രമം സഹിക്കാനാവാതെ കോൺട്രാക്ട് തൊഴിലാളിയായ യുവാവ് മേലധികാരിയെ കഴുത്തറുത്ത് കൊന്നു. 28കാരനായ ശങ്കര്‍ കുമാര്‍ പസ്വാനാണ് സ്വവർഗാനുരാഗിയായ സന്തോഷ് സിംഗിനെ കൊലപ്പെടുത്തിയത്

ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ലൈംഗികാതിക്രമം സഹിക്കാനാവാതെ സന്തോഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശങ്കര്‍ ശരീരം മൂന്നായി വെട്ടിമുറിച്ചു. മാനസസരോവര്‍ ഡാമിന് സമീപം വെട്ടിമുറിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിയിക്കപ്പെട്ടത്.

സന്ദീപ് സിംഗ് ദിവസവും ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുമായിരുന്നുവെന്ന് ശങ്കര്‍ കുമാര്‍ പറഞ്ഞു. ജോലിയിൽ തുടരണമെങ്കിൽ തനിക്ക് വഴങ്ങണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്ന് പറഞ്ഞു വിടുമെന്ന് സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശങ്കർ കൂട്ടിച്ചേർത്തു. ഇത് സഹിക്കാൻ കഴിയാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

സന്ദീപ് സിംഗ് മദ്യപിച്ചു കൊണ്ടിരിക്കെയാണ് ശങ്കർ കുമാർ അയാളെ ആക്രമിച്ചത്. കഴുത്തുമുറിച്ച് കൊലപ്പെടുത്തിയിട്ടും ദേഷ്യം അടക്കാനായില്ല. തുടർന്നാണ് ശരീരം വെട്ടിമുറിച്ചതെന്ന് ശങ്കർ വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top