വെള്ളക്കെട്ടിന്റെ കാരണം ജനം മനസിലാക്കിയത് യുഡിഎഫിനെ വിജയത്തിലെത്തിച്ചു; സൗമിനി ജെയിന്‍

soumini jain (1)

മഴയും വെള്ളക്കെട്ടും ഉണ്ടായെങ്കില്‍ പോലും അതിന്റെ യഥാര്‍ത്ഥ കാരണം ജനങ്ങള്‍ മനസിലാക്കിയത് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ വിജയത്തില്‍ എത്തിച്ചെന്ന് മേയര്‍ സൗമിനി ജെയിന്‍. ഇത്തരത്തിലുള്ള പ്രകൃതി ക്ഷേഭങ്ങളെയെല്ലാം ആരോപണമാക്കി മാറ്റിയ സന്ദര്‍ഭത്തില്‍ അതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും മേയര്‍ പറഞ്ഞു. എറണാകുളം എന്ന പട്ടണത്തിന്റെ വളര്‍ച്ചയില്‍ യുഡിഎഫിന്റെ കൈയൊപ്പ് എത്രത്തോളമുണ്ടെന്നുള്ളത് ജനങ്ങള്‍ക്ക് അറിയാമെന്നും അവര്‍ പറഞ്ഞു.

എറണാകുളത്ത് വോട്ടിംഗ് ദിവസം വെള്ളക്കെട്ടുണ്ടായത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ തോല്‍വിയിലേക്ക് നയിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടിയിരുന്നു. ഇതിനിടെ മേയര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ പരാമര്‍ശം കൂടി വന്നതോടെ മേയറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനിടയില്‍ ടി ജെ വിനോദ് എറണാകുളത്ത് വിജയിച്ചതോടെ മേയര്‍ സൗമിനി ജെയിന്‍ ആശ്വാസത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top