ബിജെപിയെ കടത്തി വെട്ടി; എറണാകുളത്ത് മനു റോയ് ലീഡ് ചെയ്യുന്നു

എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി സിജി രാജഗോപാലിനെ കടത്തി വെട്ടി എൽഡിഎഫിന്റെ മനു റോയ് മുന്നേറുന്നു.

നേരത്തെ മണ്ഡലത്തിൽ ബിജെപി ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് യുഡിഎഫ് കോട്ട ടിജെ വിനോദ് തിരിച്ചുപിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാൽ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിത്തുകൊണ്ട് എൽഡിഎഫിന്റെ മനു റോയാണ് നിലവിൽ മുന്നേറുന്നത്.

പോളിംഗ് ദിവസം നഗരത്തിലുണ്ടായ മഴയും തുടർന്നുണ്ടായ വെള്ളക്കെട്ടിലും പ്രദേശവാസികൾ നഗരസഭയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതാകാം എൽഡിഎഫിന് വോട്ട് ലഭിക്കാൻ കാരണം. വെള്ളക്കെട്ട് രൂപപ്പെട്ട കോളനികൾ സന്ദർശിക്കാനെത്തിയ കൊച്ചി ഡെപ്യൂട്ടി മേയർ കൂടിയായ ടിജെ വിനോദിനെ കോളനിയിൽ പ്രവേശിക്കുന്നത് സ്ത്രീകളടക്കം നിരത്തിലറങ്ങി തടഞ്ഞിരുന്നു.

നിലവിലെ ലീഡ് നില

വട്ടിയൂർക്കാവ്-വികെ പ്രശാന്ത്-എൽഡിഎഫ്-638
കോന്നി-പി മോഹൻരാജ്-യുഡിഎഫ്-189
അരൂർ-ഷാനിമോൾ ഉസ്മാൻ-യുഡിഎഫ്-417
എറണാകുളം-മനു റോയ്-എൽഡിഎഫ്-66
മഞ്ചേശ്വരം-എംസി ഖമറുദ്ദീൻ-യുഡിഎഫ്-836

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top