ഇങ്ങനെയാണ് ‘മാമാങ്കം’പിറന്നത്; മേക്കിംഗ് വീഡിയോ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന മാമാങ്കത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. പത്ത് കോടിയിലേറെ രൂപ ചെലവഴിച്ചാണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജീവ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, പ്രാചി ടെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറങ്ങുന്നുണ്ട്. നവംബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിനെതിരെ ആരോപണവുമായി സജീവ് പിള്ള രംഗത്തെത്തിയത് വാർത്തയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top