ഒരിടത്തും മുന്നേറ്റം നടത്താനാവാതെ ബിജെപി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്തും ലീഡ് നില ഉയര്‍ത്താനാവാതെ ബിജെപി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയത്തിലേക്ക് എത്താനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായാണ് കണക്കുകള്‍. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തും കോന്നിയില്‍ കെ യു ജനീഷ് കുമാറാണ് മുന്നില്‍.

മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നിലയില്‍ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ ബിജെപിക്കായില്ലെന്നത് ശ്രദ്ധേയമാണ്. ശബരിമല പ്രധാന ചര്‍ച്ചാവിഷയമാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയില്‍ എത്തിയ കെ സുരേന്ദ്രനിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത് ഒരുഘട്ടത്തിലും നേട്ടമായില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനു പകരമാണ് ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന എസ് സുരേഷ് മത്സര രംഗത്ത് എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top