സ്തനാർബുദ ലക്ഷണങ്ങൾ തിരിച്ചറിയാൻ വെെകുന്നു; കൂടുതലും ബാധിക്കുന്നത് കേരളത്തിലെ സ്ത്രീകളെ

നേരത്തെ കണ്ടുപിടിച്ചാൽ 90 ശതമാനം ക്യാൻസറുകളും ഭേദമാക്കാമെന്നിരിക്കെ കേരളത്തിൽ സ്തനാർബുദം കണ്ടെത്തുന്നത് മിക്ക കേസുകളിലും വളരെ വൈകി. സ്തനാർബുദം ആദ്യ ഘട്ടങ്ങളിൽ കണ്ടെത്തിയാൽ താരതമ്യേന എളുപ്പം മാറ്റാമെന്നിരിക്കെയാണ് ഈ പ്രവണത കേരളത്തിൽ ഉള്ളത്.

ഇന്ത്യയിൽ പുരുഷൻമാരിൽ ഓറൽ കാൻസറും സ്ത്രീകളിൽ സ്തനാർബുദവും വരുന്നതിന്റെ തോത് ഇപ്പോൾ വർധിച്ച് വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ കണ്ടുപിടിച്ചാൽ മാറ്റാവുന്ന കാൻസര്‍  രണ്ടോ മൂന്നോ അതോ അവസാന ഘട്ടത്തിലോ കണ്ടെത്തുമ്പോൾ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കൂടുതൽ പ്രയാസമായി തീരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാൻ രോഗികൾക്കാവുന്നില്ല; കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് പറയുന്നു.

സ്തനാർബുദ ലക്ഷണങ്ങൾ സ്ത്രീകൾക്ക് സ്വന്തമായി പരിശോധിക്കാവുന്നതാണ്. എന്നാൽ സംസ്ഥാനത്തെ മിക്ക സ്ത്രീകൾക്കും ഇതിനെ പറ്റി അറിവ് കുറവും.

ആദ്യ ഘട്ടത്തിൽ സാധാരണയായി മാറിടത്തിൽ വേദനയില്ലാത്ത മുഴകൾ പ്രത്യക്ഷപ്പെടും. ഇതിനെ അവഗണിക്കുമ്പോഴാണ്  പ്രശ്‌നങ്ങൾ കൂടുതൽ സങ്കീര്‍ണമാകുക. കുളിക്കുമ്പോൾ തന്നെ സ്വയം പരിശോധിക്കാം വല്ല തടിപ്പോ മുഴകളോ മാറിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന്.

 

30 വയസ് കഴിഞ്ഞ സ്ത്രീകൾ എന്തിരുന്നാലും ആശുപത്രിയിൽ പോയി സ്തനാർബുദ ടെസ്റ്റുകൾ ചെയ്തിരിക്കണം. ഗ്രാമ പ്രദേശങ്ങളിലെ ഗവൺമെന്റ് ആശുപത്രികളിൽ സൗജന്യമായി സ്തനാർബുദത്തിനുള്ള മാമോഗ്രഫി ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുന്നത് നല്ലതാണ്.

ആദ്യ ഘട്ടത്തിൽ ഉണ്ടാവുന്ന മുഴകൾ ചെലപ്പോൾ മേമോഗ്രാം വഴിയും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ അൾട്രാ സൗണ്ട് ഉപയോഗിക്കേണ്ടി വരും.

സർക്കാർ ഇത്തരത്തിൽ സ്തനാർബുദം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിന് ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റും ഫിറ്റനസ് വിദഗ്ധയുമായ ഷൈനി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.

ഹെൽത്ത് സ്റ്റാർട് അപ്പായ ‘നിരാമയ്’യുടെ സിഇഒ ഗീത മഞ്ജുനാഥിന്റെ പറഞ്ഞത് പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോലും സ്തനാർബുദ പരിശോധന വേണമെന്നാണ്. പക്ഷെ കേരളത്തിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ പരിശോധന ഇപ്പോഴുള്ളൂ. ഇത്തരത്തിലുള്ള ടെസ്റ്റുകളെടുക്കാൻ സ്ത്രീകൾ മടി കാണിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്.

കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More