താനൂർ കൊലപാതകം; അഞ്ച് പേർ കസ്റ്റഡിയിൽ

മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതക കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലയിലൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ നാലംഗ സംഘമെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പോലീസ്. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

ഇന്നലെ വൈകിട്ട് 8 മണിയോടെ ആയിരുന്നു സംഭവം. മുസ്ലിം ലീഗ് പ്രവർത്തകനും അഞ്ചുടി സ്വദേശിയുമായ ഇസ്ഹാഖിനെയാണ് കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി ആയിരുന്നു ആക്രമണം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Read Also : മലപ്പുറത്ത് ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

അതേസമയം കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.സംഭവത്തിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീർ ആവശ്യപ്പെട്ടു.

എന്നാൽ കൊലപാതകത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യം ആയിരിക്കാം കൊലപാതലത്തിലേക്ക് നായിച്ചതെന്നുമാണ് സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top