Advertisement

മലപ്പുറത്ത മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിയടക്കം മൂന്ന് പേർ പിടിയിൽ

October 25, 2019
Google News 0 minutes Read

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ബാക്കിയുള്ള പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

അതേസമയം, കൊലപാതകം നടത്തിയത് സിപിഎമ്മിന്റെ അറിവോടെയാണെന്നും പി. ജയരാജന് പങ്ക് ഉള്ളതായും യൂത്ത് ലീഗ് ആരോപിച്ചു. മുഖ്യ പ്രതിയായ താനൂർ അഞ്ചുടി സ്വദേശി മുഫീസ്  കൂട്ട് പ്രതികളായ അഞ്ചുടി സ്വദേശി മഷ്ഹൂദ് , ത്വാഹാ എന്നിവരാണ് പൊലീസ് പിടിയിലായത്. കൂടുതൽ പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നാണ് സൂചന. പിടിയിലായവർ സിപിഎം പ്രവർത്തകരാണെന്ന ആരോപണം ശക്തമാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് താനൂർ അഞ്ചുടി സ്വാദേശിയായ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. എസ്പി യുടെയും 3 ഡിവൈഎസ്പി മാരുടെയും നേതൃത്വത്തിൽ അഞ്ഞൂറിലധികം പൊലീസ ്ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എട്ടുപേരെ കരുതൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കൊലപാതകത്തിൽ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണവുമായി മുസ്ലിംലീഗ് നേതൃത്വം രംഗത്ത് വന്നു.

കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജന്റെ സാന്നിധ്യത്തിലെന്ന് പികെ ഫിറോസ് ആരോപിച്ചു. താനൂർ അഞ്ചുടിയിൽ പി ജയരാജൻ  എത്തിയതിനും പ്രതികളെന്ന് സംശയിക്കുന്നവരോടൊപ്പം യോഗം ചേർന്നതിനും ചിത്രങ്ങൾ തെളിവായി ഉയർത്തിയായിരുന്നു പികെ ഫിറോസിന്റെ ആരോപണം. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here