പിജെ ജോസഫ് വിളിച്ച കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം മാറ്റി വച്ചു

കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം മാറ്റി വച്ചു. പിജെ ജോസഫ് വിളിച്ച യോഗമാണ് മാറ്റി വച്ചത്. നവംബർ 2ലേക്ക് യോഗം മാറ്റി.

യോഗം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎമാർ കത്ത് നൽകിയതിനെ തുടർന്നാണ് നടപടി. ചെയർമാൻ സ്ഥാനം സംബന്ധിച്ച കേസ് നവംബർ ഒന്നിന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം മാറ്റിയത്.

Read Also: ജോസഫ് വിഭാഗം 56ആം പിറന്നാൾ ആഘോഷിച്ചു; ജോസ് കെ മാണി വിഭാഗം 55ആം പിറന്നാൾ ആഘോഷിച്ചു: കേരള കോൺഗ്രസ് ജന്മദിന ആഘോഷവും ‘ഗ്രൂപ്പ്’ മയം

യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം അംഗങ്ങൾക്ക് ജോസഫ് കത്ത് നൽകിയിരുന്നു. ചെയർമാൻ ഇൻ ചാർജ് എന്ന നിലയിലാണ് യോഗം വിളിക്കുന്നതെന്ന് പിജെ ജോസഫ് കത്തിൽ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുമ്പ് പാർലിമന്ററി പാർട്ടി ലീഡറെ തെരെഞ്ഞെടുക്കാനായിരുന്നു യോഗം. യോഗത്തിൽ പങ്കെടുക്കില്ലെന്ന് എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും അറിയിച്ചിരുന്നു.

യോഗം വിളിക്കാൻ അധികാരം ജോസ് കെ മാണിക്കെന്ന് ജോസ് വിഭാഗം മറുപടി പറഞ്ഞു. ഇന്ന് വൈകിട്ട് 6 മണിക്ക് കോട്ടയത്താണ് യോഗം ചേരേണ്ടിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top