ലോകത്തിലെ ഏറ്റവും വലിയ ത്രീഡി പ്രിന്റഡ് കെട്ടിടം ദുബായിൽ

ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടം ദുബായിൽ പൂർത്തിയായി. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദുബായിലെ വാർസൻ മേഖലയിലാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്‌.

ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടമാണ് ദുബായ് മുൻസിപ്പാലിറ്റി വർസ മേഖലയിൽ നിർമ്മിച്ചിരിക്കുന്നത്. . രണ്ടുനിലകളിലുള്ള ത്രീഡി പ്രിന്റഡ് കെട്ടിടത്തിന് 640 ചതുരശ്രമീറ്റർ വിസ്തീർണവും 9.5 മീറ്റർ ഉയരവുമുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.

പരമ്പരാഗത രീതിയിലുള്ള കെട്ടിട നിർമാണത്തെക്കാൾ ഇതിന്റെ ചെലവ് 50 ശതമാനം കുറവാണ്. വേഗമേറിയ നിർമാണം, കുറഞ്ഞ സാമ്പത്തികച്ചെലവ്, തൊഴിലാളികളുടെ എണ്ണത്തിൽ വരുന്ന വലിയ കുറവ്, നിർമാണത്തിലെ കൃത്യത എന്നിവ ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.

ഒരു സാധാരണകെട്ടിടം നിർമിക്കാനുള്ള സമയപരിധി ഒരുവർഷമാണെങ്കിൽ ത്രീഡി പ്രിന്റഡ് കെട്ടിടനിർമാണത്തിന് മൂന്നുമാസം മതിയാകും. കെട്ടിടം ഒരു നവീകരണകേന്ദ്രമായി ഉപയോഗിക്കുമെന്നും അൽ ഹജ്രി പറഞ്ഞു. ദുബായിൽ ത്രീഡി പ്രിന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങൾ വ്യാപകമാക്കാനുള്ള പദ്ധതി നേരത്തേ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More