കോന്നിയിലെ പരാജയം: ആരോപണങ്ങളിലൂടെ പാര്‍ട്ടിയെ ചന്തയാക്കരുത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോന്നിയിലെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പത്തനംതിട്ട ഡിസിസിക്കാണെന്ന് തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി രംഗത്ത് എത്തിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങളിലൂടെ പാര്‍ട്ടിയെ ചന്തയാക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കോന്നിയിലെ പരാജയത്തിന് കാരണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പത്തനംതിട്ട ഡിസിസിയുടെ പ്രവര്‍ത്തന വീഴ്ചകളാണെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഡിസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ പല തരത്തിലുള്ള അവമതിപ്പ് ജനങ്ങള്‍ക്ക് ഉണ്ട്. ഇത് തിരിച്ചടിയായിട്ടുണ്ടാകാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഡിസിസിയെ പിരിച്ചുവിടണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞുവെച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മൗനം തുടര്‍ന്ന അടൂര്‍ പ്രകാശ് ട്വന്റിഫോര്‍ ന്യൂസിലൂടെയായിരുന്നു ആദ്യമായി പ്രതികരിച്ചത്.
Read More:കോന്നിയിലെ തോല്‍വി; കെപിസിസി യോഗത്തില്‍ മറുപടിയെന്ന് ഡിസിസി പ്രസിഡന്റ്
അതേസമയം അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജും രംഗത്തെത്തി. നേതാക്കളുടെ പരസ്യപ്രതികരണത്തോട് കടുത്ത ഭാഷയിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. ഒരു തെരഞ്ഞെടുപ്പ് പരാജയമുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നത് ശരിയല്ല. പൊതു ഇടങ്ങളില്‍ ചര്‍ച്ച വേണ്ട. പാര്‍ട്ടിയെ ചന്തയാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here