ചിത്തിര ആട്ടവിശേഷം; ശബരിമല ക്ഷേത്രനട തുറന്നു

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. നാളെ രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനം. തുടര്‍ന്ന് ഭസ്മാഭിഷേകം, നെയ്യഭിഷേകം, ഗണപതി ഹോമം എന്നിവ നടക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. അതിന് ശേഷം ഈ വര്‍ഷത്തെ മണ്ഡലകാല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16ന് ശബരിമല ക്ഷേത്ര നട തുറക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top