വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും നിലവിലെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടു.

രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ്് വിഎസിനെ പട്ടം എസ്‌യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും സ്ട്രോക്കിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു വിഎസ്.

ഇന്നലെ വൈകിട്ടോടെ നില മെച്ചപ്പെട്ടു. ഒരാഴ്ച പൊതുപരിപാടികൾ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top