വിഎസിനെ വിദഗ്ധ ചികിത്സക്കായി ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് മാറ്റി

വിദഗ്ധ ചികിത്സക്കായി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് മാറ്റി. വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് വിഎസ്. ആരോഗ്യ നിലയിൽ തൃപ്തിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈകിട്ട് 4ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഎസ് അച്യുതാനന്ദന്റെ നില ഇന്ന് രാവിലെ മെച്ചപ്പെട്ടിരുന്നു.
രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ്് വിഎസിനെ പട്ടം എസ്യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു വിഎസ്.
ഇന്നലെ വൈകിട്ടോടെ നില മെച്ചപ്പെട്ടു. ഒരാഴ്ച പൊതുപരിപാടികൾ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here