Advertisement

കരമനയിലെ ദുരൂഹ മരണങ്ങൾ; ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും

October 27, 2019
Google News 0 minutes Read

കരമനയിലെ ദുരൂഹ മരണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കുമെന്ന് സൂചന. വിശദമായ അന്വേഷണത്തിനാണ് ഉദ്ദേശിക്കുന്നത്. അന്വേഷണത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. അതേസമയം, മരിച്ച ജയമാധവന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കൽ കോളജിന് കത്ത് നൽകി.

പ്രാഥമികമായി ദുരൂഹത സംശയിക്കാവുന്നത് രണ്ട് മരണങ്ങളിലാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ സംസ്‌കരിച്ചതിനാൽ തുടർ അന്വേഷണം ബുദ്ധിമുട്ടേറിയതെന്നും പ്രത്യേക സംഘം വിലയിരുത്തി. വ്യാജ വിൽപത്രത്തിലൂടെ സ്വത്ത് തട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്നുമാണ് പരാതിയെങ്കിലും സ്വത്ത് തട്ടിയെടുത്തതിൽ മാത്രമാണ് കരമന പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. ആ അന്വേഷണത്തിൽ തട്ടിപ്പ് സ്ഥിരീകരിച്ചാൽ മാത്രം മരണങ്ങളെക്കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം.

കരമന, കുളത്തറ, ഉമാ മന്ദിരത്തിൽ, കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. അവസാനം നടന്ന ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയമാധവൻ എന്നിവരുടെ മരണങ്ങളിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.

ഇവരുടെ മരണശേഷം സ്വത്തുക്കൾ രക്തബന്ധമില്ലാത്ത രണ്ടുപേരുടെ പേരുകളിലേക്ക് മാറ്റിയെന്ന് കാട്ടി നാട്ടുകാരനായ അനിൽകുമാറാണ് ആദ്യ പരാതി നൽകിയത്. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് ക്രൈംഡിറ്റാച്ച്മെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൂന്നുമാസം മുമ്പ് ബന്ധുവായ പ്രസന്നകുമാരി മരണങ്ങളിൽ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിരുന്ന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here