കരമന ദുരൂഹ മരണം; ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്ന് ബന്ധു ട്വന്റിഫോറിനോട്

കരമന ദുരൂഹ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൂടത്തിൽ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബന്ധുകൂടിയായ ഹരികുമാരൻ നായർ (എം.ജി കോളജ് റിട്ടയഡ് പ്രിൻസിപ്പൾ )24 നോട്. മരണങ്ങളിലും, സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്നും ബന്ധു പറഞ്ഞു.
‘കൂടത്തിൽ കുടുംബവുമായി നല്ല അടുപ്പം പുലർത്തിയിരുന്നിട്ടും തന്നെ ഒരു കാര്യങ്ങളും രവീന്ദ്രൻ നായർ അറിയിച്ചിരുന്നില്ല. നാട്ടിൽ നിന്ന് വിട്ട് നിന്ന സമയത്തായിരുന്നു ഭൂമി കൈമാറ്റം നടന്നത്. അതും അർഹതയില്ലാത്തവർക്ക്. കൂടത്തിൽ കുടുംബത്തിന്റെ പ്രകൃതം വച്ച് അവർ ആർക്കും ഒന്നും കൊടുക്കില്ല. ജയമാധവനോട് 5 സെന്റ് ചോദിച്ചിരുന്നുവെന്നും തരാമെന്ന് ജയമാധവൻ സമ്മതിച്ചതായി രവീന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.’- ബന്ധു ഹരികുമാർ പറയുന്നു.
Read Also : ‘മാനസികമായി ക്ഷീണിച്ചുവരുന്നു, സ്വത്തുക്കൾ കാര്യസ്ഥന്’; കരമന ദുരൂഹമരണത്തിൽ നിർണായകമായ വിൽപത്രം ട്വന്റിഫോറിന്
വിൽപ്പത്രത്തിന്റെ ഉള്ളടക്കം ദുരുദ്ദേശപരമാണെന്നും കുടുംബത്തോട് സ്‌നേഹമുള്ള ഒരുപാട് ആളുകൾ അവിടെ വേറെയുണ്ടായിരുന്നുവെന്നും അവർക്കൊന്നും ഒന്നും കൊടുത്തില്ലെന്നും ഹരികുമാർ കൂട്ടിച്ചേർത്തു. അവസാന കാലത്ത് നോക്കി എന്നുള്ളതല്ലാതെ രവീന്ദ്രൻ നായർ അവകാശപ്പെടുന്നത് പോലെ ഒന്നും ചെയ്തിരുന്നില്ലെന്നും ഹരികുമാർ പറഞ്ഞു.
കരമന, കുളത്തറ, ഉമാ മന്ദിരത്തിൽ, കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. അവസാനം നടന്ന ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയമാധവൻ എന്നിവരുടെ മരണങ്ങളിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here