Advertisement

മനസ് നീറുമ്പോഴും മകന് വേണ്ടി തുണി സഞ്ചി നെയ്ത് അമ്മ; നൊമ്പരമായി തിരുച്ചിറപ്പള്ളിയിൽ നിന്ന് ഈ ചിത്രം

October 27, 2019
Google News 6 minutes Read

തിരുച്ചിറപ്പള്ളിയിലെ ഒരു ഗ്രാമം മുഴുവൻ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുമ്പോൾ മകനെ പുറത്തെടുക്കാൻ തുണിസഞ്ചി നെയ്യുകയാണ് അമ്മ കലൈ റാണി. ആരുടേയും കരളലിയിപ്പിക്കുന്നതാണ് ഈ ചിത്രം.

കുഞ്ഞിനെ പൊക്കിയെടുക്കാൻ തുണിസഞ്ചി വേണ്ടിവരുമെന്ന് രക്ഷാപ്രവർത്തകരിൽ ഒരാൾ പറഞ്ഞതോടെയാണ് കലൈ റാണി മനസ് നീറുന്നതിനിടയിലും സഞ്ചി തയ്ക്കാനിരുന്നത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പുലർച്ചെയാണ് സഞ്ചി ആവശ്യമാണെന്ന കാര്യം രക്ഷാപ്രവർത്തകൻ പറഞ്ഞത്. ആ സമയത്ത് തയ്യൽക്കാരെ കണ്ടെത്തുക ദുഷ്‌ക്കരമായതിനാൽ കലൈ റാണി തന്നെ സഞ്ചി തയ്ക്കാൻ തയ്യാറാകുകയായിരുന്നു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ ലേഖകനായ ജയകുമാർ മദാലയാണ് ഈ ചിത്രം പുറത്തുവിട്ടത്. ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കലൈ റാണിയുടേയും ബ്രിട്ടോയുടേയും ഇളയമകനായ സുജിത്ത് കുഴൽക്കിണറിൽ അകപ്പെടുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നു. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കുട്ടി വീണ്ടും താഴ്ചയിലേക്ക് പതിച്ചു. നിലവിൽ 100 അടി താഴ്ചയിലാണ് കുട്ടിയെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here