‘നീതിക്കായി പോരാട്ടം തുടരും’: ഡി കെ ശിവകുമാർ

നീതിക്കായി പോരാട്ടം തുടരുമെന്ന് കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നേടി ജയിൽ മോചിതനായതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. ബിജെപി തന്നെ ശക്തനാക്കി. കീഴടങ്ങുകയോ പോരാട്ടം ദുർബലമാക്കുകയോ ചെയ്യില്ലെന്നും ശിവകുമാർ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാത്രി വിളിച്ച് പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. അത് തീർത്തും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. നിയമത്തെ ബഹുമാനിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഇഡിയുടെ നിർദേശം മാനിക്കുകയായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാക്കളെ ബിജെപി കള്ളക്കേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി കർണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here