മരട് ഫ്‌ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതിയുടെ തീരുമാനം

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി തീരുമാനിച്ചു. ഉടമകൾ ഹാജരാക്കിയ വിൽപന കരാറിന്റെയും രജിസ്‌ട്രേഷൻ രേഖകളുടേയും അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ നൽകാൻ തീരുമാനമായത്.
പല ഉടമകൾക്കും 17 ലക്ഷം രൂപ വീതവും 3 ലക്ഷം രൂപ വീതവും നൽകിയിരുന്നു. ഈ ഉടമകൾക്ക് ബാക്കി തുകയാകും നൽകുക. 25 ലക്ഷം രൂപ വീതം 157 ഉടമകൾക്ക് നൽകണമെങ്കിൽ 39 കോടി 25 ലക്ഷം രൂപയാകും ആവശ്യമായി വരിക. ഈ തുക പിന്നീട് ഫ്‌ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം.
നേരത്തെ ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം രൂപ എല്ലാ ഫ്‌ളാറ്റ് ഉടമകൾക്കും നൽകണമെന്ന് സുപ്രിംകോടതി നിർദേശമുണ്ടായിട്ടും ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി തുക അനുവദിക്കുന്നില്ലെന്ന് ഫ്‌ലാറ്റ് ഉടമകളുടെ അഭിഭാഷകർ പരാതിപ്പെട്ടിരുന്നു.
ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻഉത്തരവ് നടപ്പാക്കാൻ കർശന നിർദേശം നൽകുകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here