മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണം; ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സുപ്രിംകോടതി. റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി പരിശോധിക്കുകയായിരുന്നു കോടതി.
Read Also : മരട് ഫ്‌ളാറ്റ് വിഷയം; സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്
മുഴുവന്‍ തുകയും കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി കിട്ടണമെന്നാണ ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍വച്ചത്. ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാര കുടിശിക കൊടുത്തുതീര്‍ക്കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സമയം നേരത്തെ സുപ്രിംകോടതി അനുവദിച്ചിരുന്നു.
Story Highlights: single Judicial Commission appointed in maradu flat issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here