Advertisement

മരട് മാതൃകയില്‍ നോയ്ഡയിലെ ഇരട്ട ടവറുകള്‍ ഇന്ന് പൊളിക്കും; കൂറ്റന്‍ കെട്ടിടം 15 സെക്കന്റില്‍ നിലം പൊത്തും

August 28, 2022
Google News 3 minutes Read

മരട് ഫ്ളാറ്റിന്റെ മാതൃകയില്‍ നോയിഡയിലെ ഇരട്ട ടവറുകള്‍ നാളെ പൊളിച്ചുനീക്കും. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. ഉച്ചയ്ക്ക് 2.30നാണ് കുത്തബ് മിനാറിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ പ്രശസ്തമായ ഇരട്ട ടവറുകള്‍ നിലംപൊത്തുക. (Noida Supertech Twin Towers all set to demolish today)

അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തില്‍ 3700 കിലോ സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്.

Read Also:ഡയാന രാജകുമാരിയുടെ കറുത്ത ഫോര്‍ഡ് കാര്‍ ലേലത്തില്‍ വിറ്റു; ലേലം ചെയ്തത് 5,99,78,625 രൂപയ്ക്ക്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് എഞ്ചിനീയറിംഗും ദക്ഷിണാഫ്രിക്കന്‍ കമ്പനി ഡെമോളിഷനുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. ഇംപ്‌ളോഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടം പൊളിക്കാന്‍ 15 സെക്കന്റാണ് വേണ്ടിവരുന്നത്. പൊളിക്കലിന്റെ ഭാഗമായി സമീപ കെട്ടിടങ്ങളിലെ അയ്യായിരത്തോളം താമസക്കാരേയും 2500 വാഹനങ്ങളും രാവിലെ 7.30ഓടെ ഒഴിപ്പിക്കും. നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ എക്‌സ്പ്രസ് വേയില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.

Story Highlights: Noida Supertech Twin Towers all set to demolish today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here