Advertisement

മലപ്പുറം എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടം; മരണം മൂന്നായി

October 28, 2019
Google News 1 minute Read

മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിലമ്പൂർ ഉപ്പട സ്വദേശി വിനോദാണ് മരിച്ചത്. രണ്ടു പേർ സംഭവ സ്ഥലത്ത്‌വെച്ചു തന്നെ മരിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പത്രണ്ടരയോടെ ആയിരുന്നു സംഭവം. മലപ്പുറം എടവണ്ണ പത്തപിരിയത്തെ റബ്ബർ ഉത്പാദക സംഘത്തിന് കീഴിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്. റബർ ഷീറ്റുകൾ ഉണക്കാനുപയോഗിക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസ് പ്ലാന്റിലാണ് അപകടം സംഭവിച്ചത്. അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരാണ് വൃത്തിയാക്കുന്നതിനായി പ്ലാന്റിനുള്ളിൽ ഇറങ്ങിയത്.

Read Also : മലപ്പുറം കാളികാവിൽ 5 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം; ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു

വിഷവാതകം ശ്വസിച്ച രണ്ടുപേർ പ്ലാന്റിനുള്ളിൽവച്ചുതന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മൂന്നാമത്തെ ആളും അപകടത്തിൽ പെടുകയായിരുന്നു. ചുങ്കത്തറ സ്വദേശി ജോമോൻ, ബിഹാർ സ്വദേശി അജയ് എന്നിവർ സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ ഉപ്പട സ്വാദേശി വിനോദിനെ എടവണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ചവരുടെ മൃതദേഹങ്ങൾ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇത് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here