മലപ്പുറം കാളികാവിൽ 5 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം; ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു

മലപ്പുറം കാളികാവിൽ 5 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. വേങ്ങര പറമ്പിൽപീടിക സ്വദേശികളായ യൂസഫ്, ജുവൈരിയ, ഏഴ് മാസം പ്രായമായ അബീഹാ എന്നിവരാണ് മരിച്ചത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം.
കാളികാവ് കല്ലാംമൂലയിൽ ചിങ്കകല്ല് വെള്ളച്ചാട്ടത്തിന് താഴെയാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലങ്കോടുള്ള ബന്ധു വീട്ടിലെത്തിയ പത്തംഗ സംഘമാണ് ചിങ്കക്കല്ലിലെ വെള്ളച്ചാട്ടത്തിന്റെ സമീപമെത്തിയത്. ഇതിൽ പുഴയിലിറങ്ങിയ അഞ്ചു പേർ അപകടത്തിൽ പെടുകയായിരുന്നു.
പെട്ടന്ന് ഉണ്ടായ മലവെള്ളപാച്ചിലിൽ ജലനിരപ്പുയർന്നതാണ് അപകട കാരണം. വേങ്ങര പറമ്പിൽപീടികയിൽ യൂസുഫ്, സഹോദര ഭാര്യ ജുവൈരിയ യൂസഫിന്റെ ഏഴു മാസം പ്രായമായ കുഞ്ഞു അബീഹാ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യൂസുഫിന്റെ ഭാര്യ ഷഹീദ, ജുവൈരിയയുടെ മകൻ മുഹമ്മദ് അക്മൽ എന്നിവരെ രക്ഷപ്പെടുത്തി. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here