ശ്രീധരൻപിള്ള ഇന്ന് ബിജെപിയിൽ നിന്ന് രാജിവയ്ക്കും

പി എസ് ശ്രീധരൻപിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്ന് രാജിവയ്ക്കും. മിസോറാം ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് പാർട്ടി അംഗത്വം രാജിവയ്ക്കുന്നത്. നവംബർ അഞ്ചിനോ ആറിനോ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.
കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിലെത്തി ശ്രീധരൻപിള്ള നേതാക്കളെ സന്ദർശിച്ചു. ഗവർണറാകുന്നതിന് മുമ്പായി തന്റെ ബാർ കൗൺസിൽ അംഗത്വവും മരവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി നിർദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവയ്ക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here