ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ
തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് അധിക സേനയെ വിന്യസിപ്പിച്ച് ഭീകർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വൈകുന്നേരം ആറുമണിയോടെയാണ് തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവർ താമസിക്കുന്ന വീടിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ പരീക്ഷ കേന്ദ്രത്തിനു നേരെയും ഭീകരർ ഇന്ന് ആക്രമണം നടത്തിയിരുന്നു. എന്നാൽ, ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. യൂറോപ്യൻ യൂണിയന്റെ സംഘത്തിന്റ സന്ദർശത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here