വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം: കുമ്മനം

വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കുറ്റകരമായ അനാസ്ഥയാണ്. ബിജെപി പ്രക്ഷോഭത്തിലേക്ക് പോകും. കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് ഡിവൈഎസ്പി സോജനാണ്. പൊലീസും പ്രോസിക്യൂഷനും പ്രതിസ്ഥാനത്താണ്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കാന്‍ ആഭ്യന്തര മന്ത്രി തയാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
അതേസമയം വിഷയത്തില്‍ ബിജെപി നൂറുമണിക്കൂര്‍ ഉപവാസം ആരംഭിച്ചു. കുമ്മനം രാജശേഖരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളായി ബിജെപി മുന്നോട്ടുപോകും. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഇതിനായി ആരംഭിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനും ഇക്കാര്യത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here