ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രാ നിയമസഭാ കക്ഷി നേതാവ്

ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രയിലെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് ഉദ്ധവ് താക്കറെക്ക് ഫഡ്‌നാവിസ് നന്ദി പറഞ്ഞു. ശിവസേനയുമായുള്ള പിണക്കം പരിഹരിക്കും. മഹാ സഖ്യത്തിന്റെ അവശ്യകതയെക്കുറിച്ച് അദ്ദേഹം വാചാലനായി. സൗത്ത് മുംബൈയിലെ വിധാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ 105 എംഎൽഎമാർ പങ്കെടുത്തു.

ശിവസേന പിന്തുണ സംബന്ധിച്ച അവ്യക്തത നിലനിൽക്കേ സർക്കാർ രൂപീകരണ നീക്കവുമായി ബിജെപി മുന്നോട്ട് പോകുകയായിരുന്നു. നിയമസഭാകക്ഷി യോഗത്തിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭാ രൂപികരണം അവകാശപ്പെട്ട് ഗവർണറെ കണ്ടു.

കൂടുതൽ സ്വതന്ത്ര എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് രംഗത്തെത്തി. അതേ സമയം ശിവസേന നിലപാട് മയപ്പെടുത്താൻ സന്നദ്ധമായെന്നാണ് സൂചന.

ശിവസേന നേതാക്കളുടെ അടിയന്തര ഉന്നതതലയോഗം ഉദ്ധവ് താക്കറെയുടെ വീട്ടിൽ ചേർന്നു. ഉദ്ധവ് താക്കറെ ഉപമുഖ്യ മന്ത്രിയോ മുഖ്യ മന്ത്രിയോ ആകുന്നതിനെതിരെ പാർട്ടിക്കകത്ത് തന്നെ അസ്വാരസ്യങ്ങളുണ്ട്. ആദ്യ തവണ എംഎൽഎ ആകുന്നയാൾ മുഖ്യമന്ത്രി ആകുന്നതിനെതിരെയാണ് ആക്ഷേപങ്ങളുയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top